അബുദാബി: യുഎഇയിൽ റജിസ്റ്റർ ചെയ്തു പഠിക്കുന്ന വിദേശ വിദ്യാർഥികൾ രാജ്യത്തുണ്ടാകണം. ഇ–ലേണിങ് ക്ലാസിൽ പങ്കെടുക്കുന്നതിന് ഇത് നിർബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിവിധ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവധിക്കും മറ്റും നാട്ടിലേക്കു പോയി കൊറോണ മൂലം തിരിച്ചുവരാനാകാതെ കുടുങ്ങിയ പല വിദ്യാർഥികളും നാട്ടിൽനിന്ന് ഇ–ലേണിങ്ങിൽ തുടരുന്നുണ്ട്. ഇത്തരക്കാർ എത്രയും വേഗം തിരിച്ചെത്തി സ്കൂളിൽ ഹാജരാകണമെന്ന് അറിയിപ്പ് നൽകിയതായി വിവിധ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സാധിക്കാത്തവർ കുടിശികയുള്ള ഫീസടച്ച ടിസി വാങ്ങി പഠനം തൽക്കാലത്തേക്കു നാട്ടിലേക്കു മാറ്റാനാണ് നിർദേശം. ഇതേസമയം പുതിയ അഡ്മിഷൻ എടുത്തവരും കോറോണയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ എത്താതെ നാട്ടിൽ ഇ–ലേണിങ് തുടരുകയാണ്. യുഎഇയിൽ എത്തി എമിറേറ്റ്സ് ഐഡി എടുത്ത് വിദ്യാഭ്യാസ വകുപ്പിൽ റജിസ്റ്റർ ചെയ്താലേ അധ്യയനം പൂർത്തിയാക്കാനകു. ഇത്തരക്കാർക്കും പുതിയ തീരുമാനം വിനയാകും. യുഎഇയിൽ സ്കൂൾ തുറന്നതിനാൽ വിദ്യാർഥികൾക്ക് നേരിട്ട് എത്തി പഠിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
നേരിട്ട് എത്തുന്ന വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും 2 ആഴ്ചയിൽ ഒരിക്കൽ കൊറോണ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. അടിയന്തരമായി നാട്ടിലേക്കു പോകുന്ന വിദ്യാർഥികൾക്ക് ഒരു മാസം വരെ ഇ–ലേണിങ് തുടരാൻ അനുവദിക്കാറുണ്ട്. കൊറോണ മൂലം സ്കൂൾ അടച്ചതോടെ നാട്ടിലേക്കു പോയ അധ്യാപകരിൽ പലരും അവിടെ ഇരുന്നാണ് ഇ–ലേണിങ് ക്ലാസ് എടുക്കുന്നത്. ഇതും അനുവദനീയമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.