മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ഉപദേഷ്ടാവ് ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയെ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ സന്ദർശിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സഹകരണവും ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഉപദേഷ്ടാവ് പ്രശംസിച്ചു. ബഹ്റൈൻ-ഇന്ത്യൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും അംബാസഡർക്ക് കഴിയട്ടെ എന്നും ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ആശംസിച്ചു.

