മനാമ: സ്തനാർബുദ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്റൈൻ (ഡബ്ള്യു.ഐ.എസ്.ബി) “പിങ്ക് ഗാലറി” എന്ന പേരിൽ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ മാസത്തിൽ നടത്തുന്ന എക്സിബിഷനായി അനുയോജ്യമായ അടികുറുപ്പോടുകൂടി പിങ്ക് നിറത്തിലുള്ള ചിത്രങ്ങൾ ആണ് അയക്കേണ്ടത്. ഒരാൾക്ക് പരമാവധി 3 ചിത്രങ്ങൾ അയക്കാം. ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും പരിഗണിക്കപ്പെടുന്ന ചിത്രങ്ങൾ ഡബ്ള്യു.ഐ.എസ്.ബിയുടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുo. ചിത്രങ്ങൾ 36047200 ൽ വാട്സ്ആപ് ചെയ്യുക. ഒക്ടോബർ 20 വരെയാണ് പ്രദർശനം നടത്തുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
സ്ത്രീകളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി രണ്ടു സ്ത്രീകൾ ചേർന്ന് തുടങ്ങിയ കൂട്ടായ്മ ആണ് വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്റൈൻ. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സാധ്യതകൾ തിരിച്ചറിയുകയും,സ്റ്റേ അറ്റ് ഹോം പ്രൊജക്റ്റകളുടെ ഭാഗമായി ഓൺലൈൻ മത്സരങ്ങളും വെബീനറുകളും മറ്റും ഡബ്ള്യു.ഐ.എസ്.ബി നടത്തുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 39062720 ൽ ബന്ധപ്പെടുക.