ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും കുവൈത്ത് കിരീടാവകാശിയായി നിയമിക്കപ്പെട്ടതിന് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബറിനെ അഭിനന്ദിച്ചു.
കുവൈത്തിനെ സേവിക്കുന്നതിലും അതിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും സംഭാവന ചെയ്യുന്നതിലും കുവൈത്ത് കിരീടാവകാശിയെ ബഹ്റൈൻ രാജകുടുംബം ആശംസിച്ചു.