മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസ്സി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായ മുരളീധരൻ ആർ കർത്തയ്ക്കും ഭാര്യ പ്രസന്ന മുരളീധരനും, മാതാ അമൃതാന്ദമയി സേവാ സമിതി യാത്രയയപ്പു നൽകി. കഴിഞ്ഞ 26 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം മുരളിധരൻ ജന്മനാട്ടിലേക്ക് മടങ്ങുകയാണ്.
മാസ്സ് ബഹ്റൈൻ കോർഡിനേറ്റർ, സുധീർ തിരുനിലത്ത്, പൊന്നാട അണിയിക്കുകയും സ്റ്റീയറിങ് കമ്മിറ്റി മെമ്പർ ശ്രീ കൃഷ്ണകുമാർ മൊമെന്റോ നൽകിയും ആദരിച്ചു. പ്രസന്ന മുരളീധരനെ ലേഖ കൃഷ്ണകുമാർ പൊന്നാട നൽകി ആദരിച്ചു. ഡോ. മനോജ്, പവിത്രൻ നീലേശ്വരം, മാധവൻ കല്ലത്ത്, സതീഷ്കുമാർ ഡോ.ബീന മനോജ് എന്നിവർ പങ്കെടുത്തു.