കുവൈറ്റ് സിറ്റി: അടുത്ത അധ്യയന വർഷത്തിൽ 1961 പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ഇസ്ലാമിക് എഡ്യൂക്കേഷൻ, ഹിസ്റ്ററി, ജ്യോഗ്രഫി, സിക്കോളജി, ഫിലോസഫി എന്നീ എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നവരെയാണ് പിരിച്ചു വിടുക. അഞ്ചു വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ അധികൃതരുടെ നിർദ്ദേശപ്രകാരം ശേഖരിച്ചതായാണ് റിപ്പോർട്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
ഈ മേഖലയിലെ കുവൈറ്റികളല്ലാത്ത അധ്യാപകരുടെ വിവരങ്ങൾ സിവിൽ സർവീസ് കമ്മീഷൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരുടെ വിവരങ്ങൾ, സിവിൽ ഐഡി നമ്പർ, ജോലി ചെയ്യുന്ന തസ്തിക, യോഗ്യതകൾ. ഓരോ വിഷയത്തിലുമുള്ള വിദേശ അധ്യാപകരുടെ എണ്ണം എന്നിവയാണ് ശേഖരിച്ചത്.