മനാമ: ബഹ്റൈനിൽ പുതുതായി 442 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 127 പേർ പ്രവാസി തൊഴിലാളികളാണ്. 308 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 7 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 70,864 പേരാണ്.
കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 571 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 64,838 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 91.50 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,775 പേരാണ്. ഇവരിൽ 62 പേരുടെ നില ഗുരുതരമായും 5,713 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്റൈനിൽ രോഗബാധിതരിൽ 8.15 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 251 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,900 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,39,332 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.