കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ കുറ്റസമ്മതത്തിന് താൻ ഒരുക്കമാണെന്ന് കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായർ അറിയിച്ചു. എൻഐഎ കോടതിയിലാണ് സന്ദീപ് നായർ ഇക്കാര്യം അറിയിച്ചത്. കുറ്റസമ്മതം നടത്താൻ ഒരുക്കമാണെന്ന് അറിയിച്ചതിന് പുറമേ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും,തന്റെ മൊഴികൾ കേസിൽ സുപ്രധാന തെളിവാകുമെന്നും സന്ദീപ് കോടതിയിൽ പറഞ്ഞു.


