കുവൈറ്റ് സിറ്റി: ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനെ കുവൈത്തിന്റെ പുതിയ അമീറായി തെരഞ്ഞെടുത്തു. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭാ തീരുമാനം പാർലമെന്റിൽ അംഗീകരിച്ചതിന് ശേഷം നിലവിൽ ഉപ അമീറായ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് അമീറായി ചുമതലയേൽക്കും.

