കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ വിയോഗത്തോടനുബന്ധിച്ച് കുവൈത്തിൽ മൂന്നുദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഒൗദ്യോഗിക അവധി പ്രഖ്യാപിച്ചത്. തുടർന്നുള്ള വെള്ളി, ശനി ദിവസങ്ങൾ കൂടി അവധിയായതിനാൽ ഫലത്തിൽ അഞ്ചുദിവസം അടുപ്പിച്ച് അവധിയായിരിക്കും.


