
മനാമ: ഇറാന്റെ ആക്രമണം മൂലമുള്ള സംഘര്‍ഷാവസ്ഥയിലും ബഹ്റൈനില്‍ പഴം, പച്ചക്കറി വിപണികള്‍ സജീവം.
നിലവിലെ സാഹചര്യത്തിലും കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ല. നാരങ്ങ, കാരറ്റ്, വെള്ളരി തുടങ്ങിയ ചില ഇനങ്ങള്‍ക്ക് മാത്രമാണ് നേരിയ വിലവര്‍ധനയുണ്ടായത്. കയറ്റുമതിയിലെ കാലതാമസമോ വിതരണത്തിലെ വ്യതിയാനമോ ആണ് ഇതിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിപണിയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും അവര്‍ പറയുന്നു.
പലചരക്ക് സാധനങ്ങളും വിപണികളില്‍ ആവശ്യത്തിനു ലഭ്യമാണ്. ഈ ഇനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായിട്ടില്ല.


