
മനാമ: ബഹ്റൈനില്‍ നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ അവഗണിച്ച് 2012ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പര്‍ 35 ലംഘിച്ച് അന്യായമായി നിരവധി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വ്യവസായ- വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ വകുപ്പ് ഒരു ഭക്ഷണശാല അടച്ചുപൂട്ടി. കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില പ്രദര്‍ശിപ്പിക്കുന്നില്ലെന്നും കണ്ടെത്തി. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ മറ്റൊരു ലംഘനമാണ്.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് ഹാനികരമോ വിപണി സ്ഥിരതയെ തടസ്സപ്പെടുത്തുന്നതോ ആയ ഒരു നടപടിയും അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


