
മനാമ: സമൂഹമാധ്യമം ദുരുപയോഗം ചെയ്തതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് നാലു വ്യക്തികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാനിയന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട സൈനിക സൈറ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തികള്‍ വീഡിയോകള്‍ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചു. നിയമലംഘനത്തിന് തുല്യമായ രീതിയില്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി അവ പ്രചരിപ്പിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായി.
ഇത്തരം ഉള്ളടക്കങ്ങളുടെ പ്രചാരണം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളില്‍ ഭയം പ്രചരിപ്പിക്കുകയും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകുകയും ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു. അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


