
മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഇറാന്റെ 75 മിസൈലുകളും 123 ഡ്രോണുകളും ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ന്നും നേരിടുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.
ബി.ഡി.എഫ്. ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച സുസ്ഥിരമായ പ്രവര്‍ത്തന സന്നദ്ധതയിലും ഉയര്‍ന്ന ജാഗ്രതയിലും രാജ്യം സംരക്ഷിക്കുന്നതിനുള്ള വിപുലമായ യുദ്ധ തയ്യാറെടുപ്പിലും കാര്യക്ഷമതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.


