
മനാമ: ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈന്റെ വ്യോമാതിര്‍ത്തി അടച്ചിടുന്നത് തുടരുന്നതിനാല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ച് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ബന്ധപ്പെട്ട വിമാന കമ്പനികളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് തങ്ങളുടെ യാത്ര സംബന്ധിച്ച് പുതിയ വിവരങ്ങളറിയാന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.


