
മനാമ: ബഹ്റൈനില്‍ വിപണി സ്ഥിരത ഉറപ്പാക്കാനായി അവശ്യസാധന വിലകള്‍ പാര്‍ലമെന്റ് പരിശോധിക്കും.
അവശ്യസാധന വില നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിലവിലെ സംവിധാനം സംബന്ധിച്ച് ലുല്‍വ അലി അല്‍ റുമൈഹി എം.പി. വ്യവസായ- വാണിജ്യ മന്ത്രിക്കു മുമ്പാകെ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ധാരണയായത്. വില പരിശോധനാ നടപടിക്രമങ്ങള്‍, പരിശോധനാ ഉപകരണങ്ങള്‍, ബന്ധപ്പെട്ട മേല്‍നോട്ട അധികൃതരുടെ ഏകോപനം എന്നിവയില്‍ പാര്‍ലമെന്റ് കൂടുതല്‍ വ്യക്തത വരുത്തും.


