
മനാമ: മൊറോക്കോയില്‍ കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും നിരവധി പേരുടെ മരണമടക്കം വന്‍ നാശനഷ്ടങ്ങളുമുണ്ടായതില് ബഹ്റൈന്‍ അനുശോചിച്ചു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ മൊറോക്കോയോട് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. മൊറോക്കോ സര്‍ക്കാരിനും അവിടുത്തെ ജനതയ്ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിന്റെ അഗാധമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ജനങ്ങള്‍ക്ക് സുരക്ഷയുണ്ടാകട്ടെയെന്നും പ്രസ്താവനയില്‍ ആശംസിച്ചു.


