
മനാമ: ബഹ്റൈനില്‍ ഭിന്നശേഷിക്കാരനായ മകനെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
2015ലാണ് കേസിനാസ്പദമായ സംഭവം. ചെറിയതോതില്‍ മാനസിക പ്രശ്നങ്ങളുള്ള മകന് അസുഖബാധിതനായപ്പോള്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. അവര്‍ മകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. മകന് പിന്നെയും 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.
സര്‍ക്കാര്‍ ആശുപത്രി വകുപ്പ് അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇപ്പോള്‍ മകന് 40 വയസ്സുണ്ട്.


