
മനാമ: ബഹ്റൈനില്‍ പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളടക്കം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുപയോഗിക്കുന്ന പുതിയ സംവിധാനങ്ങളെക്കുറിച്ച് ബോധവല്കരണ പരിപാടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ബോധവല്‍കരണത്തിന് അവന്യൂസ് മാളിലാണ് തുടക്കം കുറിച്ചത്.
ഡയറക്ടറേറ്റ് നല്കുന്ന ട്രാഫിക് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അവയില്‍നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് വിശദീകരിക്കുന്നതിനും പുറമെ പുതിയ ട്രാഫിക് ക്യാമറകളുമായി ബന്ധപ്പെട്ട നിരവധി അവബോധ, വിദ്യാഭ്യാസ പരിപാടികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


