
മനാമ: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പ്ലോട്ട് സര്‍വേ സേവനം വികസിപ്പിച്ചെടുത്തു.
ഇതുവഴി സര്‍വീസ് ഓട്ടോമേഷനിലൂടെയും ആവശ്യമായ അംഗീകാരങ്ങളില്‍ കുറവിലൂടെയും സര്‍വേ നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിക്ഷേപക അനുഭവം മെച്ചപ്പെടുത്തനും സഹായിക്കും.
വികസിപ്പിച്ച സേവനത്തിന് കീഴില്‍ പ്രക്രിയ പൂര്‍ണ്ണമായും ഇലക്ട്രോണിക് ചാനലുകള്‍ വഴിയാണ്. സര്‍വേ ജോലികള്‍ക്ക് ഉത്തരവാദിയായ എഞ്ചിനീയറിംഗ് ഓഫീസിന് ഇലക്ട്രോണിക് സിസ്റ്റം വഴി നേരിട്ട് വ്യാവസായിക പ്ലോട്ട് കോ- ഓര്‍ഡിനേറ്റുകള്‍ നല്കുന്നു. ഇത് നേരിട്ടുള്ള സന്ദര്‍ശനങ്ങളുടെ ആവശ്യം ഇല്ലാതാക്കുകയും അതുവഴി നിക്ഷേപകരുടെ സമയവും പരിശ്രമവും കുറയ്ക്കുകയും ചെയ്യുന്നു.
നടപടിക്രമങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കൂടാതെ സേവന ആവശ്യകതകള്‍ 25% കുറച്ചു. നടപടിക്രമങ്ങളുടെ സുതാര്യതയും വ്യക്തതയും വര്‍ധിപ്പിച്ചിട്ടുമുണ്ട്.
പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും വിഭവങ്ങളുടെ ഒപ്റ്റിമല്‍ ഉപയോഗവും മന്ത്രാലയത്തിനുള്ളിലെ സുതാര്യതയും ശക്തിപ്പെടുത്താനും നൂതന ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ മന്ത്രാലയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ സേവനമെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി എമാന് അഹമ്മദ് അല്‍ ദോസേരി പറഞ്ഞു.


