
മനാമ: ബഹ്റൈനിലെ സിത്രയില്‍ പാര്‍ക്കിംഗിന് വേണ്ടത്ര സ്ഥലമില്ലാത്ത പ്രശ്നം പരിഹരിക്കാന്‍ സ്ഥലമേറ്റെടുക്കുന്നതിന് കാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി.
സിത്ര നഗരത്തിന് പരിസരത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്നു ഭൂമികള്‍ ഏറ്റെടുക്കാനുള്ള ശുപാര്‍ശയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം എന്‍ജിനീയര്‍ മുഹമ്മദ് തൗഫീക്ക് അല്‍ അബ്ബാസ് ആണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്.
മുമ്പ് പാര്‍ക്കിംഗിനായി അനൗപചാരികമായി ഉപയോഗിച്ചിരുന്ന തുറസായ സ്ഥലങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ നഗരവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ വന്നതോടെ ആ സൗകര്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.


