
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി അറേബ്യന്‍ പൗരനായ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ടു വിമാനത്താവള ജീവനക്കാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.
പ്രതികള്‍ക്ക് 3,500 സൗദി റിയാല്‍, അല്ലെങ്കില്‍ തത്തുല്യമായ തുകയ്ക്കുള്ള ബഹ്റൈന്‍ ദിനാര്‍ പിഴയും ചുമത്തി. ഈ തുക ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
സൗദിയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ യാത്രക്കാരനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അറ്റകുറ്റപ്പണികള്‍ക്കായി ഒഴിച്ചിട്ട ഒരു മുറിയിലേക്ക് കൊണ്ടുപോയി ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. യാത്രക്കാരന് പിന്നീട് ബോര്‍ഡിംഗ് ഗേറ്റില്‍വെച്ച് തന്റെ കൈവശമുള്ള പണം എണ്ണിനോക്കിയപ്പോള്‍ അതിലൊരു ഭാഗം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
സൗദിയിലെത്തിയ യാത്രക്കാരന് വീണ്ടും ബഹ്റൈനില്‍ വന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ആന്റി കറപ്ഷന്‍ ആന്റ് എക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിലെ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.


