
മനാമ: ബാപ്കോ എനര്‍ജീസ് ബഹ്റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക തുടക്കമായി.
റോയല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ രാജാവിന്റെ ജീവകാരുണ്യ- യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചു. ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
മത്സരങ്ങള്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കും. ലോക കായിക വേദിയില്‍ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ടൂര്‍ണമെന്റില്‍ അന്തര്‍ദേശീയ, പ്രാദേശിക താരങ്ങള്‍ മാറ്റുരയ്ക്കും.


