
മനാമ: ഫെബ്രുവരി ഒന്നു മുതല്‍ ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം സജീവമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിനായുള്ള അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പൂര്‍ണമായും സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറകള്‍ പൂര്‍ണമായി പ്രവര്ത്തിപ്പിക്കുന്നതിനു മുന്നോടിയായി ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പരിപാടികള്‍ നടത്തും.
ഈ ക്യാമറകള്‍ വഴി റോഡുകളുടെ തത്സമയ നിരീക്ഷണമുണ്ടാകും. ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


