
മനാമ: ബഹ്റൈനില്‍ നഴ്സറികളുടെ പ്രവര്‍ത്തന മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനുള്ള 2012ലെ നിയമം നമ്പര്‍ 37ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള കരട് ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ഈ നിയമ ഭേദഗതി അനിവാര്യമാണെന്ന് അഹമ്മദ് അല്‍ സല്ലൂം എം.പി. പാര്‍ലമെന്റില്‍ പറഞ്ഞു. ഈ നിര്‍ദേശം സമര്‍പ്പിച്ചതിന് ശൂറ കൗണ്‍സിലിനെ അദ്ദേഹം അഭിനന്ദിച്ചു.
നഴ്സറികള്‍ തുടങ്ങാനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതും ലൈസന്‍സില്ലാതെ നഴ്സറി നടത്തുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമാണ് ഭേദഗതി.


