
ദുബായ്: ദുബായ് കാര്ട്ട്ഡ്രോമില് നടന്ന പ്രശസ്തമായ ദുബായ് ഒ പ്ലേറ്റ് കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ ബാല കാര്‍ട്ടിംഗ് പ്രതിഭയായ സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫ മൂന്നാം സ്ഥാനം നേടി.
9 വയസ്സുള്ള ഈ ഡ്രൈവിംഗ് താരം ശക്തമായ മത്സരം കാഴ്ചവെച്ചാണ് വിജയം നേടിയത്. ദുബായില്‍ താമസിക്കുന്ന സൈഫ് എക്സല്‍ മോട്ടോര്സ്പോര്ട്ടിനായി മത്സരിക്കുകയും യു.എ.ഇയില്‍ നടക്കുന്ന റോട്ടാക്സ്, ഐ.എ.എം.ഇ. ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നു. തന്റെ അന്താരാഷ്ട്ര റേസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഈ വേനല്‍ക്കാലത്തിന്റെ അവസാനം യൂറോപ്പില്‍ മത്സരിക്കാനും സൈഫ് ഒരുങ്ങുകയാണ്.


