
പിന്മാറ്റം സ്ഥിരീകരിച്ച് ഐസിസി, പകരക്കാരെ പ്രഖ്യാപിച്ചു
ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയതായി ഔദ്യോഗികമായി സ്ഥിരീകരീച്ച് ഐസിസി. ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡ് ടി20 ലോകകപ്പില്‍ കളിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ഇന്നലെ ദുബായില്‍ ചെയര്മാന് ജയ് ഷായുടെ അധ്യക്ഷയതില്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം ഐസിസി സ്ഥിരീകരിച്ചത്.

പകരമെത്തുക സ്കോട്ലന്ഡ്
ബംഗ്ലാദേശ് പിന്മാറിയതോടെ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്കോട്ട്ലൻഡിനെ ഉള്‍പ്പെടുത്തി. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്സ്, ഇറ്റലി, ജേഴ്സി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്കോട്ട്ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.


