
മനാമ: 2025ല്‍ ബഹ്റൈന്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പുണ്ടായതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2025ല്‍ 15 ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്. ഈ കാലയളവില്‍ രാജ്യത്തുടനീളം നടന്ന വിവിധ പരിപാടികളാണ് വന്‍തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്.
ഏഷ്യന്‍ യൂത്ത് ഗെയിംസ്, എ.വി.സി. പുരുഷ വോളിബോള്‍ നാഷന്‍സ് കപ്പ്, ലോക ടൂറിസം ദിനാഘോഷം, ശരത്കാല മേള തുടങ്ങിയ പരിപാടികളാണ് ഇതില്‍ മുഖ്യ പങ്കു വഹിച്ചത്.
കഴിഞ്ഞ വര്‍ഷം ലോകോത്തര സംഗീതക്കച്ചേരികളുടെ കേന്ദ്രമായി ബഹ്റൈന്‍ മാറി. കൂടാതെ വിവിധ പ്രാദേശിക ഉത്സവങ്ങളും വിദേശികളെ ആകര്‍ഷിച്ചു.


