
മനാമ: പന്ത്രണ്ടാമത് യൂസഫ് ബിന്‍ അഹമ്മദ് കാനൂ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അവാര്‍ഡ് ദാന ചടങ്ങില്‍ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
ബഹ്റൈനകത്തും പുറത്തുംനിന്നുള്ള ദൃശ്യകലകള്‍ക്കും ശാസ്ത്ര-സാമ്പത്തിക ഗവേഷണങ്ങള്‍ക്കും മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. ജഡ്ജിംഗ് പാനലിനെയും വിജയികളെയും ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആദരിച്ചു.
ചടങ്ങില്‍ പങ്കെടുത്തതിനും വിജയികളെ ആദരിച്ചതിനും ഉപപ്രധാനമന്ത്രിയോട് യൂസഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പ് ചെയര്മാന് ഫൗസി അഹമ്മദ് കാനൂ നന്ദി പറഞ്ഞു.


