
ബിഗ് ടിക്കറ്റ് ജനുവരിയിലെ രണ്ടാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള നാലുപേരാണ് 50,000 ദിർഹംവീതം നേടിയത്.
മംഗാലാപുരത്ത് നിന്നുള്ള ഷഫീക്ക് മുഹമ്മദാണ് സമ്മാനം നേടിയ ഒരു ഇന്ത്യൻ പ്രവാസി. ദുബായിൽ 15 വർഷമായി സെയിൽസ് മേഖലയിൽ ജോലി ചെയ്യുകയാണ് ഷഫീക്ക്. ഒരു സുഹൃത്തിനൊപ്പമാണ് ഷഫീക്ക് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“ഇതൊരു വലിയ സർപ്രൈസാണ്. എനിക്ക് ഇത് ആവശ്യമായിരുന്നു. സമ്മാനത്തുക സുഹൃത്തുമായി പങ്കുവെക്കും. പിന്നെ, കുടുംബത്തെ ഇടയ്ക്ക് യു.എ.ഇയിലേക്ക് കൊണ്ടുവരാനും ഈ തുക സഹായിക്കും.” – വിജയി പറഞ്ഞു.
രണ്ടാമത്തെ ഇന്ത്യൻ വിജയി മുഹമ്മദ് അലി റിയാസ് ആണ്. ഓൺലൈനായി എടുത്ത 283-181481 എന്ന ടിക്കറ്റിലൂടെയാണ് മുഹമ്മദിന് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിൽ അതീവസന്തോഷവാനാണെന്ന് അദ്ദേഹം ബിഗ് ടിക്കറ്റിനോട് പറഞ്ഞു.
ഇ-ഡ്രോയിൽ സമ്മാനം നേടിയ മൂന്നാമത്തെ വിജയി ബംഗ്ലാദേശിൽ നിന്നുള്ള റഫീക്കുൾ ഇസ്ലാം ആണ്. ഓൺലൈനായി എടുത്ത 283-016623 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹം വിജയിയായത്.
പാകിസ്ഥാനിൽ നിന്നുള്ള ഇർഷാദ് ഗുൽ ആണ് മറ്റൊരു വിജയി. ഏഴ് സുഹൃത്തുക്കൾക്കൊപ്പമാണ് ഇർഷാദ് ടിക്കറ്റ് എടുത്തത്. ഒരു ദശകമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്നും വിജയം അതുകൊണ്ടുതന്നെ പ്രത്യേകതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം വീതിക്കും. തനിക്ക് ലഭിക്കുന്ന സമ്മാനത്തുക എന്തു ചെയ്യുമെന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും ടൂറിസം കമ്പനിയിൽ ജോലി ചെയ്യുന്ന ഗുൽ പറഞ്ഞു.
ജനുവരിയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ ബിഗ് ടിക്കറ്റ് അവസരം നൽകുന്നുണ്ട്. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 1 മില്യൺ ദിർഹംവീതം ലഭിക്കും.
വീക്കി ഇ-ഡ്രോകളും തുടരും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹിംവീതം നേടാം. ബിഗ് വിൻ മത്സരവും തുടരും. രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്കാണ് ഇതിൽ പങ്കെടുക്കാനാകുക. 50,000 ദിർഹം മുതൽ 150,000 വരെയുള്ള ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനാണ് അവസരം. ജനുവരി 24 വരെയാണ് പങ്കെടുക്കാനാകുക. ഫെബ്രുവരി ഒന്നിന് മത്സരത്തിന്റെ നാല് വിജയികളെ പ്രഖ്യാപിക്കും. ഡ്രീം കാർ സീരീസും തുടരുമെന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു.


