
മനാമ: അബുദാബിയുടെ ഓട്ടോണമസ് റേസിംഗ് ലീഗായ എ2ആര്.എല്‍. നടത്തുന്ന അഡ്വാന്‍സ്ഡ് ടെക്നോളജി റിസര്‍ച്ച് കൗണ്‍സില്‍ കമ്പനിയായ ആസ്പയര് ഫോര്‍മുല മോട്ടോര്‍സ്പോര്‍ട്ട് (എ.എഫ്.എം) ബഹ്റൈനില്‍ സിംഗിള്‍ സീറ്റര്‍ ടെസ്റ്റ് സംഘടിപ്പിച്ചു.
സാഖിറിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന മത്സരം രണ്ടു തലമുറകളെ ഒരുമിച്ചു കൊണ്ടുവന്നു. മത്സരത്തില്‍ സിംഗിള്‍ സീറ്റര്‍ പ്രകടനത്തിന്റെയും മോട്ടോര്‍സ്പോര്‍ട്ട് എഞ്ചിനീയറിംഗിന്റെയും പരിണാമം പ്രകടമായി.
എമേഴ്സണ്‍ ഫിറ്റിപാല്ഡിയും എമ്മോ ഫിറ്റിപാല്ഡിയും തയ്യാറെടുപ്പിന് നേതൃത്വം നല്കി. അന്താരാഷ്ട്ര സിംഗിള്‍ സീറ്റര്‍ മത്സരങ്ങളില്‍ മത്സരിക്കുന്ന ഡ്രൈവര്‍മാരെ പിന്തുണയ്ക്കുന്ന വിശാലമായ ഒരു പരിപാടിയുടെ ഭാഗമാണ് എ.എഫ്.എം.സിന്റെ ബഹ്റൈന്‍ ടെസ്റ്റ്.
എ.എഫ്.എം.സിന്റെ സിംഗിള്‍ സീറ്റര്‍ ടെസ്റ്റിംഗ് പ്രോഗ്രാമിന് ആതിഥേയത്വം വഹിക്കുന്നതിലും അന്താരാഷ്ട്ര റേസിംഗ് ലാഡറില്നിന്നുള്ള ഡ്രൈവര്‍മാരെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുന്നതിലും സന്തോഷമുണ്ടെന്ന് ബി.ഐ.സി. ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സല്മാന് ബിന്‍ ഈസ അല്‍ ഖലീഫ പറഞ്ഞു.


