
ആലപ്പുഴ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന്റെ 88-ാമത് വാർഷികമായ തെരേസ്യൻ ഫെസ്റ്റ് 2025-26 വർണ്ണാഭമായ കലാപാരി പാടികളോടെ സമാപിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പൊതു സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജെയിംസ് പുതുശ്ശേരി സി.എം ഐ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ.ഫാ. അജീഷ് പുതുശ്ശേരി സി.എം.ഐ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവൻ വിവിധ രംഗത്തെ പ്രതിഭകളായ കുട്ടികളെ ആദരിച്ചു. വാർഡ് അംഗം രതി നാരായണൻ , പി.റ്റിഎ പ്രസിഡന്റ് ദിപു എസ് പിള്ള , സ്റ്റാഫ് സെക്രട്ടറി അജു ഡേവിസ്, സ്കൂൾ ലീഡർ അനഘ രവികുമാർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു ഹെഡ്മിസ്ട്രസ്റ്റ് റെജി എബ്രാഹം പി സ്വാഗതവും, സീനിയർ അസിസ്റ്റന്റ് വിൻസി മോൾ റ്റി.കെ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ വിരുന്നു അരങ്ങേറി.


