
മനാമ: ആധുനിക ബഹ്റൈൻ്റെ സ്ഥാപകനും വികസന നേതാവുമായ ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയുടെ ബഹുമാനാർത്ഥം രാജ്യത്ത് ‘2026 മഹാനായ ഈസയുടെ വർഷ’മായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രഖ്യാപിച്ചു.
സാഖിർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. നിയമ, സിവിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും ദേശീയ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിലും ഈസാ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച നിർണായക പങ്കിനെ രാജാവ് അനുസ്മരിച്ചു. രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ രാജാവ് വിശദീകരിച്ചു.
പ്രാദേശിക വികസനങ്ങളെക്കുറിച്ചും സ്ഥിരതയിലും സുരക്ഷയിലും അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.


