
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സ്കൂള്‍ അവധിക്കാലം പ്രമാണിച്ച് ജനുവരിയില്‍ കൂടുതല്‍ സൗകര്യപ്രദമായ ബാഗേജ് ഇളവുകളും കൂടുതല്‍ മൂല്യവര്‍ധിത ബാഗേജ് ഇളവുകളും പ്രഖ്യാപിച്ചു.
2026 ജനുവരിയില്‍ നടത്തുന്ന ബുക്കിംഗുകള്‍ക്ക് പ്രീപെയ്ഡ് അധിക ബാഗേജില്‍ 40% വര്‍ധന അനുവദിക്കും. ഗള്‍ഫ് എയറിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും അധിക ബാഗേജ് വാങ്ങിയിട്ടുണ്ടെങ്കില്‍ എല്ലാ ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്കും ഈ കിഴിവ് ലഭ്യമാണ്.
ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 25 കിലോഗ്രാം, 30 കിലോഗ്രാം, അല്ലെങ്കില്‍ 35 കിലോഗ്രാം എന്നിങ്ങനെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 45 കിലോഗ്രാം അല്ലെങ്കില്‍ 55 കിലോഗ്രാം വരെ ഇളവ് ലഭിക്കും. gulfair.com ല്‍ നേരിട്ട് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 5 കിലോഗ്രാം അധിക സൗജന്യ ബാഗേജ് ഇളവുമുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ ഇളവുമുണ്ടാകും.
യാത്രക്കാര്‍ക്ക് തിരക്കേറിയ യാത്രകളില്‍ മൂല്യവും സൗകര്യവും നല്‍കാനാണ് മെച്ചപ്പെട്ട പ്രീപെയ്ഡ് ബാഗേജ് ഓഫര്‍ പ്രഖ്യാപിച്ചതെന്ന് ഗള്‍ഫ് എയറിന്റെ റവന്യൂ മാനേജ്മെന്റ് സീനിയര്‍ മാനേജര്‍ ക്രിസ്റ്റഫര്‍ ബിന്നിയന് പറഞ്ഞു.
40% പ്രീപെയ്ഡ് ബാഗേജ് ചാര്‍ജ് ലാഭിക്കാന്‍ യാത്രക്കാര്‍ക്ക് gulfair.com സന്ദര്‍ശിച്ച് മാനേജ് ബുക്കിംഗ് വിഭാഗം ആക്സസ് ചെയ്യുക, ഗള്‍ഫ് എയറിന്റെ കോണ്ടാക്റ്റ് സെന്ററുമായി ബന്ധപ്പെടുക, അല്ലെങ്കില്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഏതെങ്കിലും ഗള്‍ഫ് എയര്‍ സെയില്‍സ് ഓഫീസ് സന്ദര്‍ശിക്കുക എന്നിവയിലൂടെ അധിക ബാഗേജ് ഇളവ് നേടാം.


