
മനാമ: ബഹ്റൈനിലെ മുഹറഖില്‍ തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ പ്രാദേശിക മത്സ്യത്തൊഴിലാളികളോടൊപ്പം ചേര്‍ന്ന് പൊങ്കല്‍ ആഘോഷിച്ചു.
നൂറിലധികം മത്സ്യത്തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. ആഘോഷത്തിനെത്തിയവര്‍ക്ക് പുതുവസ്ത്രങ്ങളുംമധുര പലഹാരങ്ങളും വിതരണം ചെയ്തു. ആചാരപരമായ പൊങ്കല്‍ വിഭവങ്ങളോടെ സദ്യയുമുണ്ടായിരുന്നു.
ആഘോഷവേളയില്‍ തമിഴ് തൊഴിലാളികള്‍ ബഹ്റൈന്‍ സര്‍ക്കാരിനും ഭരണനേതൃത്വത്തിനും നന്ദി അറിയിച്ചു.


