ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്), ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയുടെ പിന്തുണയോടെ ഉള്ള ഈ വർഷത്തെ തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020 പരിപാടിക്ക് സമാപനം.
ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇന്നത്തെ വെള്ളം, പഴം വിതരണം ഏകദേശം 550 തൊഴിലാളികൾ ഉള്ള ദിയാർ അൽ മുഹറാക്കിലെ ഒരു പ്രോജക്റ്റിലായിരുന്നു.
കുതിച്ചുയരുന്ന വേനൽക്കാലത്തെ താപനിലയിൽ, നിർമ്മാണത്തൊഴിലാളികൾക്ക് ഐക്യവും സഹായവും നൽകുകയെന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രോജക്റ്റ് റൈസിന്റെ ഭാഗമായി ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റി, കഴിഞ്ഞ രണ്ട് വർഷമായി, ഐ.സി.ആർ. എഫ്. മായി ഈ സംരംഭത്തിൽ പങ്കാളികളാണ് .
കഴിഞ്ഞ 12 ആഴ്ചയിലെ എല്ലാ ശനിയാഴ്ചയും, വിവിധ വർക്ക് സൈറ്റുകളിലെ തൊഴിലാളികൾക്ക് വെള്ളം, പഴം, ബിസ്കറ്റ്, ഫെയ്സ് മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ എന്നിവയെ കൂടാതെ കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലയേഴ്സും നൽകി.
ഈ വർഷം ഈദൽ അദാ അവസരത്തിൽ ഞങ്ങൾ ബിരിയാണിയും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണ ബോക്സുകളും നൽകി.
ഐസിആർഎഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020 ടീം പ്രവർത്തനം ഈ വർഷം 2700 ലധികം തൊഴിലാളികളിലേക്ക് എത്തി ചേർന്നു. ഇതോടൊപ്പം തന്നെ ഈ വർഷം എസ്. ടി. സി. കമ്പനി സ്പോൺസർ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാർഡുകൾ ഏകദേശം അഞ്ഞൂറോളം തൊഴിലാളികൾക്കും വിതരണം ചെയ്തു.
ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, എന്നിവരോടൊപ്പം ഐ.സി.ആർ.എഫ്. വളന്റീർസ് സുനിൽ കുമാർ , മുരളീകൃഷ്ണൻ, നാസ്സർ മഞ്ചേരി, ക്ലിഫ്ഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം, സയ്യെദ് ഹനീഫ്, സുൽഫിഖർ അലി കൂടാതെ ബോഹ്റ കമ്മ്യൂണിറ്റി മെംബേഴ്സ എന്നിവർ പങ്കെടുത്തു.