
മനാമ: അടുത്ത തിങ്കളാഴ്ച ബഹ്റൈനില്‍ കൂടിയ തോതില്‍ തണുപ്പ് അനുഭവപ്പെടുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കാറ്റിന്റെ തീവ്രതയില്‍ കുറവുണ്ടായിരുന്നു. ശനിയാഴ്ച മുതല്‍ വടക്കന്‍ കാറ്റ് സജീവമാകും.
വടക്കുപടിഞ്ഞാറന്‍ കാറ്റുകൂടി സജീവമാകുന്നതോടെ താപനിലയില്‍ കാര്യമായ കുറവനുഭവപ്പെടും. ഈ അവസ്ഥ തുടര്‍ന്ന് തിങ്കളാഴ്ച കൂടിയ അളവിലുള്ള തണുപ്പായിരിക്കും അനുഭവപ്പെടുക.


