
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പിടിയിലായ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി പത്തു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.
കിംഗ് ഫഹദ് കോസ്വേ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഒരു ഡെലിവറി ജീവനക്കാരനില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിന്തുടര്ന്നത്. യാത്രയ്ക്കിടയില്‍ നടത്തിയ പരിശോധനയില്‍ കൈവശം മയക്കുമരുന്നുണ്ടെന്ന് പോലീസ് നായ സൂചന നല്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പോലീസ് പിടികൂടിയ ഇയാളുടെ വാഹനം കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താലും കോടതി ഉത്തരവിട്ടു.


