
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമം വഴി വശീകരിച്ച് 14ഉം 15ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് സതേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അധികൃതര്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥനായി നടിച്ചാണ് പ്രതി പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


