
മനാമ: 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ജീവിതച്ചെലവ് അലവന്‍സ് വഴി താഴ്ന്ന വരുമാനക്കാരായ ബഹ്റൈനി കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സാമൂഹിക വികസന മന്ത്രാലയത്തോട് ഉത്തരവിട്ടു.
പൗരരെ കേന്ദ്രബിന്ദുവാക്കി സമഗ്ര വികസനം എന്ന തന്റെ കാഴ്ചപ്പാടിന്റെ ഭാഗമാമായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്കിയ നിര്ദേശങ്ങള്ക്കനുസൃതമായാണിത്.
ഉത്തരവനുസരിച്ച് പ്രാഥമിക വരുമാനക്കാര്‍ക്ക് പ്രതിമാസം 300 ദിനാറില്‍ താഴെ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 130 ദിനാറായി അലവന്‍സ് വര്‍ധിപ്പിക്കും. പ്രാഥമിക വരുമാനക്കാര്‍ക്ക് പ്രതിമാസം 301നും 700നുമിടയില്‍ ദിനാര്‍ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ അലവന്‍സ് 97 ദിനാറായി വര്‍ധിപ്പിക്കും.


