
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2025 നവംബറില്‍ ശക്തമായ പ്രവര്‍ത്തന പ്രകടനം കാഴ്ചവെച്ചു.
ഗള്‍ഫ് എയറില്‍ നവംബര്‍ മാസത്തില്‍ 6,03,351 യാത്രക്കാരാണ് സഞ്ചരിച്ചത്. 4,376 വിമാനങ്ങള്‍ സര്‍വീസ് നടത്തി. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 87% കൈവരിച്ചു.
2024 നവംബറില്‍ യാത്രക്കാരുടെ എണ്ണം 4,74,917 ആയിരുന്നു. ഇതില്‍ 27% വര്‍ധനയാണുണ്ടായത്. വിമാനങ്ങളുടെ എണ്ണം 3,996ല്‍നിന്ന് 10% വര്‍ധിച്ചു. മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 74.8%ല്‍ നിന്ന് 87.0% ആയി വര്‍ധിച്ചു.
ഡിമാന്‍ഡ്, ശേഷി ആസൂത്രണം, പ്രവര്‍ത്തന വിശ്വാസ്യത എന്നിവയുടെ പിന്തുണയോടെ സുസ്ഥിരമായ പ്രകടനം കമ്പനി തുടരുകയാണെന്നും സുസ്ഥിര വളര്‍ച്ചയിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്ട്ടിന് ഗൗസ് പറഞ്ഞു.


