
മനാമ: ബഹ്റൈനില്‍ ഡിസംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഇന്ധന വിലകള്‍ക്ക് ആഗോള വില വ്യതിയാനങ്ങള്‍ക്കനുസൃതമായി ഇന്ധന വില നിശ്ചയിക്കാനും സാമ്പത്തിക കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാനുമായി പ്രാദേശിക വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്ന വില നിശ്ചയിക്കാനും നിരീക്ഷിക്കാനും ചുമതലയുള്ള കമ്മിറ്റിയുടെ യോഗം അംഗീകാരം നല്കി.
പുതിയ വിലകള്‍ ഇപ്രകാരം:
സൂപ്പര്‍ 98: ലിറ്ററിന് 0.265 ദിനാര്‍, പ്രീമിയം 95: ലിറ്ററിന് 0.235 ദിനാര്‍, സാധാരണ 91: ലിറ്ററിന് 0.220 ദിനാര്‍, ഡീസല്‍: ലിറ്ററിന് 0.200 ദിനാര്‍. ബഹ്റൈനി മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഡീസല്‍ സേവനങ്ങള്‍ നിലവിലുണ്ട്.


