
മനാമ: ബഹ്റൈനില്‍ നിയമം ലംഘിച്ചു പ്രവര്‍ത്തിച്ച ഒരു ടൂറിസം സ്ഥാപനം അടച്ചുപൂട്ടിയതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.
ടൂറിസം മേഖലയെ നിയന്ത്രിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെ് ഉറപ്പാക്കാനും ഒരു മുന്‍നിര ടൂറിസം കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്. നിയന്ത്രണം സംബന്ധിച്ച നിയമം 1986 (15) അനുസരിച്ച് നിയമനടപടി സ്വീകരിക്കാനും ബാധകമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.


