
മനാമ: ബഹ്റൈനിലെ ബുസൈതീനില്‍ ഷെയ്ഖ് ഈസ ബിന്‍ സല്മാന് കോസ്വേയെ അവന്യൂ 105ലേക്ക് ബന്ധിപ്പിക്കുന്ന പാലം മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തുടനീളമുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമഗ്ര പദ്ധതികള്‍ക്കനുസൃതമായി, റോഡ് ശൃംഖലയുടെ വികസനത്തിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ മരാമത്ത് മന്ത്രാലയം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴില്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, റോഡ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഹമ്മദ് സാമി അല്‍ താജര്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


