
വടകര: ജനുവരി മാസത്തിൽ വടകര ഡിപ്പോയിൽ നിന്ന് കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ജനുവരി 2-ാം തീയതി കണ്ണൂർ പൈതൽമല യാത്രയോടെയാണ് ജനുവരി മാസത്തിലെ ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്. ഏകദിന യാത്രയ്ക്ക് 600 രൂപയാണ് നിരക്ക്. സൂപ്പർ ഫാസ്റ്റ് ബസിൽ രാവിലെ 6 മണിയ്ക്ക് പുറപ്പെടുന്ന തരത്തിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. 9-ാം തീയതി രാവിലെ 5 മണിയ്ക്ക് മൂന്നാർ അതിരപ്പിള്ളി യാത്രയും സംഘടിപ്പിക്കുന്നുണ്ട്. 2 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 2,220 രൂപയാണ് ചാർജ്. പുഷ് ബാക്ക് ബസിലാണ് യാത്ര.
ജനുവരി 11ന് വയനാട് എടക്കൽ ഗുഹ, ആയിരം കൊല്ലി ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ഏകദിന യാത്രയാണിത്. സൂപ്പർ ഫാസ്റ്റ് ബസിലുള്ള യാത്രയ്ക്ക് 700 രൂപയാണ് ഒരാൾക്ക് ചെലവ് വരിക. രാവിലെ 6 മണിയ്ക്ക് യാത്ര പുറപ്പെടും. ജനുവരി 18ന് വൈകുന്നേരം 7 മണിയ്ക്ക് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, വാഗമൺ യാത്രയുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 1,410 രൂപയാണ് നിരക്ക്. സൂപ്പർ ഫാസ്റ്റ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുക.


