
മനാമ: ബഹ്റൈനിലെ ബുദയ്യയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഏഷ്യക്കാരനായ യുവാവ് കുത്തേറ്റു മരിച്ചു.
മരിച്ചയാളും മറ്റൊരു ഏഷ്യക്കാരനും തമ്മിലാണ് സംഘട്ടനമുണ്ടായത്. ഇതിനിടയില്‍ ഒരാള്‍ മറ്റൊരാളെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.


