
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ‘പാസഞ്ചര്‍ രജിസ്ട്രേഷന് ഫീസ്’ എന്ന പേരില്‍ രണ്ടു ദിനാര്‍ പുതിയ ഫീസ് ഏര്‍പ്പെടുത്താന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം തീരുമാനിച്ചു.
ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റില്‍ ഈ തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ 24 മുതല്‍ ഫീസ് പ്രാബല്യത്തില്‍ വരും.


