
തിരുവനന്തപുരം: ബെവ്കോയില്‍ ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ് ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വലിയ തോതില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനമാണ് വര്‍ധന. ഡിസംബര്‍ 24 ന് 114.45 കോടി രൂപയുടെ മദ്യമാണ് വില്പന നടത്തിയത്. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബെവ്കോ പ്രീമിയം കൗണ്ടറുകളുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു
തൃശൂരും കോഴിക്കോടും ഈയടുത്തായി പ്രീമിയം കൗണ്ടറുകള്‍ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വര്‍ധനവിന് കാരണമായി.


