
മനാമ: ബഹ്റൈനില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ ബഹ്റൈനിയായ കടയുടമയ്ക്കും വിദേശികളായ രണ്ടു തൊഴിലാളികള്‍ക്കും ലോവര്‍ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.
കടയുടമയ്ക്ക് മൂന്നു വര്‍ഷം തടവും 1,01,000 ദിനാര്‍ പിഴയുമാണ് വിധിച്ചത്. തൊഴിലാളികളിലൊരാള്‍ക്ക് രണ്ടു വര്‍ഷം തടവും 10 ദിനാര്‍ പിഴയും മറ്റൊരാള്‍ക്ക് ഒരു വര്‍ഷം തടവും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം രണ്ടു തൊഴിലാളികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.
കാലാവധി കഴിഞ്ഞതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ കൈവശം വെക്കുകയും പാക്കറ്റുകളില്‍ വ്യാജ കാലാവധിയുള്ള സ്ലിപ്പ് പതിച്ചു വില്‍പ്പന നടത്തുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.


