
മനാമ: ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിച്ച ആദ്യ മിലിട്ടറി പേസ് സ്റ്റിക്കിംഗ് മത്സരം സമാപിച്ചു.
സമാപന ചടങ്ങില്‍ നാഷണല്‍ ഗാര്‍ഡ് ഓപ്പറേഷന്‍സ് ആന്റ് ട്രെയിനിംഗ് അസിസ്റ്റന്റ് ബ്രിഗേഡിയര്‍ ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെയും പാകിസ്ഥാനിലെയും ടീമുകളും ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്), നാഷണല്‍ ഗാര്‍ഡ് എന്നിവയിലെ ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. ബ്രിഗേഡിയര്‍
ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ എത്തിയതോടെ ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം, സ്വാഗത പ്രസംഗം, മത്സരത്തിന്റെ വേദികളെക്കുറിച്ചുള്ള വിശദീകരണം എന്നിവ നടന്നു. നാഷണല്‍ ഗാര്‍ഡ് ടീം സൈനിക കാലാള്‍പ്പടയുടെ പ്രകടനങ്ങള്‍ അവതരിപ്പിച്ചു.
മത്സരത്തില്‍ പാകിസ്ഥാന് ടീം ഒന്നാം സ്ഥാനവും ഒമാന്‍ ടീം രണ്ടാം സ്ഥാനവും യു.എ.ഇ. ടീം മൂന്നാം സ്ഥാനവും നേടി. ഉന്നത വിജയങ്ങള്‍ നേടിയ ടീമുകള്‍ക്ക് അവാര്‍ഡുകളും അനുസ്മരണ ഷീല്‍ഡുകളും സമ്മാനിച്ചു.
മത്സരത്തിന്റെ വിജയത്തെ ബ്രിഗേഡിയര്‍ ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ അഭിനന്ദിച്ചു.


